ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. ഡണ്ട്ലാക്കിലെ ന്യൂടൗൺഫെയ്നിലെ റോഡിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഒരു വാഹനം ഓടിച്ചിരുന്നത് 50 കാരൻ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കാരന്റെ മൃതദേഹം ലൗത്ത് കൗണ്ടി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

