ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. വിൽപ്പനയ്ക്കായി ലഹരിവസ്തു കൈവശം സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് ഏകദേശം 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 75 കിലോ ഹെർബൽ കഞ്ചാവ് ആയിരുന്നു പിടികൂടിയത്. റവന്യൂ കസ്റ്റംസ് സർവീസും ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും സംയുക്തമായി നടത്തിയ ദൗത്യത്തിൽ ആയിരുന്നു ഇയാൾ പിടിയിലായത്. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

