ഡബ്ലിൻ: സ്കോർട്ട്സ് വിരുദ്ധ പ്രതിഷേധത്തിനിടെ കമോഗി പ്രെവിൻഷ്യൽ ഫൈനൽ മത്സരങ്ങൾ നടക്കും. മത്സരങ്ങൾക്ക് ഈ വാരാന്ത്യത്തിൽ മുടക്കമുണ്ടാകില്ലെന്ന് മത്സരാർത്ഥികൾ അറിയിച്ചു. അതേസമയം പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മത്സരാർത്ഥികൾ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച നടക്കാനിരുന്ന മുൻസ്റ്റെർ ഫൈനൽ മത്സരങ്ങൾ പ്രതിഷേധത്തെ തുടർന്ന് മാറ്റിയിരുന്നു. സ്കോർട്ട്സ് ധരിക്കില്ലെന്ന് കളിക്കാർ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ആയിരുന്നു ഇത്. ഇതോടെ ഈ ശനിയാഴ്ച നടക്കാനിരുന്ന ലെയ്ൻസ്റ്റർ സീനിയർ ആന്റ് ഇന്റർമീഡിയേറ്റ് ഫൈനൽസും അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് മത്സരങ്ങൾ നടക്കുമെന്ന് മത്സാർത്ഥികൾ അറിയിച്ചിരിക്കുന്നത്.
Discussion about this post

