ഡബ്ലിൻ: സ്കോർട്സ് വിവാദം പരിഹരിക്കാൻ പ്രത്യേക കോൺഗ്രസ് വിളിച്ച് ചേർക്കാൻ കമോഗി അസോസിയേഷൻ. ഈ മാസം 22 ന് ക്രോക്ക് പാർക്കിൽ ആണ് യോഗം ചേരുക. കായിക താരങ്ങൾക്ക് സ്കോർട്സ് നിർബന്ധമാക്കിയതിൽ വിവാദം കൊഴുക്കുകയാണ്. ഇതിനിടെയാണ് യോഗം ചേരാനുള്ള അസോസിയേഷന്റെ തീരുമാനം.
സ്കോർട്സിനേക്കാൾ കായിക താരങ്ങൾ ഷോർട്സ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ നടത്തിയ സർവ്വേയിൽ 83 ശതമാനം ആളുകളും ഷോർട്സ് ധരിക്കുന്നതിനെയാണ് അനുകൂലിച്ചത്. ശനിയാഴ്ച നടക്കുന്ന മുൻസ്റ്റെർ സീനിയർ ഫൈനലിൽ കോർക്ക്, വെസ്റ്റ്ഫോർഡ് കമോഗി ടീമുകൾ ഷോർട്സ് ധരിച്ച് കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വിളിച്ച് ചേർക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തെ ഡബ്ലിൻ കമോഗി താരം ഐലിംഗ് മഹർ സ്വാഗതം ചെയ്തു.