ഡബ്ലിൻ: ഡബ്ലിനിൽ സ്ക്രാംബ്ലർ ബൈക്കുകളുടെ പൂർണമായ നിരോധനം കൊണ്ടുവരാൻ ആഴ്ചകളോളം സമയമെടുക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. നിരോധനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊതുയിടങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾ വലിയ വെല്ലുവിളി ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് സ്ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം സംബന്ധിച്ച വിഷയം മന്ത്രിസഭ ചർച്ച ചെയ്തത്. അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. ദരാഗ് ഒ ബ്രിയാനൊരപ്പം സീൻ കാന്നി, ജെഫി ബട്ടൈമർ എന്നിവരാണ് നിയമ നിർമ്മാണത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്നത്.

