ഡബ്ലിൻ: അയർലൻഡിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തിയതി അവസാനിച്ചു. ഇന്നലെ ആയിരുന്നു പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് മണ്ഡലങ്ങളിലുമായി 31 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഡബ്ലിൻ സെൻട്രലിൽ നിന്നും 14 പേർ മത്സരിക്കുന്നുണ്ട്. ഗാൽവേ വെസ്റ്റിൽ നിന്നും 17 പേരുടെ നാമനിർദ്ദേശങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി മെയ് 5 ആണ്ഈ മാസം 22 നാണ് തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post

