ലാവോയിസ്: കൗണ്ടി ലാവോയിസിൽ ബസിന് തീടിപിടിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസകരമാണ്. എം7 ൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്.
രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സംഭവ സമയം 20 വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡബ്ലിനിലെ കാരിയേജ്വേയിൽ എത്തിയപ്പോഴേയ്ക്കും ബസിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. ഉടനെ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി നിന്നു. സംഭവത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് മേഖല വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post

