ഡബ്ലിൻ: ക്രിസ്ത്യൻ പള്ളിയിലെ പുരോഹിതന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ജയിലിൽ അടച്ച് കോടതി. 36 കാരനായ സക്കറി പാർസെലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി.
മൂന്ന് വർഷത്തേയ്ക്ക് ആണ് ഇയാളെ ജയിലിൽ അടച്ചത്. 2022 ജൂലൈയിൽ ആയിരുന്നു ഇയാൾ പുരോഹിതന്റെ വീട്ടിൽ മോഷണം നടത്തിയത്. ഐ പാഡും രണ്ടായിരം യൂറോ വിലമതിക്കുന്ന ആഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.
Discussion about this post

