മയോ: കൗണ്ടി മയോയിൽ തീപിടിത്തം. സോഷ്യൽ ഹൗസിംഗിനായി കണ്ടുവച്ച കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ബല്ലിനയിലെ കെവിൻ ബാരി സ്ട്രീറ്റിലെ ഒഴിഞ്ഞ കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തീ കെട്ടിടം മൊത്തം വ്യാപിച്ചിരുന്നു. സാരമായ നാശനഷ്ടം ആയിരുന്നു സംഭവത്തിൽ ഉണ്ടായത്.
ഇവിടെ 31 സോഷ്യൽ ഹോമുകൾ നിർമ്മിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി മയോ കൗണ്ടി കൗൺസിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു അനുമതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

