ഡബ്ലിൻ: മുൻ എംഇപി ബ്രയാൻ ക്രോളിയുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം ബാൻഡനിലെ സെന്റ് പാട്രിക് പള്ളിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണി മുതൽ പള്ളിയിൽ സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ ആരംഭിക്കും.
ഇന്നലെ ബാൻഡണിലെ ഗബ്രിയേൽ ഒ’ഡോണോവന്റെ ഫ്യൂണറൽ ഹോമിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. നൂറ് കണക്കിന് പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ അവിടെയെത്തിയത്.
Discussion about this post

