ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന് ബോംബ് ഭീഷണി. വീട് ബോംബുവച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ആണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ ഗാർഡ ഡോഗ് യൂണിറ്റ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
നിലവിൽ സൈമൺ ഹാരിസോ കുടുംബമോ വീട്ടിൽ ഇല്ല. ഇത് ആശ്വാസകരമാണ്. ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി സന്ദേശം ലഭിക്കുന്നത്. ശനിയാഴ്ച അദ്ദേഹത്തെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം തുടരുന്നതിനിടെ ആണ് ബോംബ് ഭീഷണി.

