ഡബ്ലിൻ: കടബാധ്യതയെ തുടർന്ന് പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും. ഡോ. ജോ ഷീഹാൻ (80), നോറ ഷീഹാൻ (77) എന്നിവരാണ് ഹർജി നൽകിയത്. ഫ്ളോറിഡയിലെ പാപ്പരത്ത കോടതിയിൽ ആണ് സംയുക്ത ഹർജി.
ഇരുവരും ഫ്ളോറിഡയിലാണ് താമസം. ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകളാണ് ഇവർക്കുള്ളത്. ഒരു വർഷം മുൻപ് ഇല്ലിനോയിസിലെ കോടതി ദമ്പതികൾക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും അനുബന്ധ കമ്പനികൾക്കുമെതിരെ 7.2 മില്യൺ യൂറോയുടെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പരത്ത ഹർജി നൽകിയിരിക്കുന്നത്.
Discussion about this post

