ഡബ്ലിൻ: പുതിയ പോപ്പ് ലിയോ പതിനാലാമന് അയർലന്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ നേരുന്നതായി താവോയിസച്ച് മൈക്കൽ മാർട്ടിൻ. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ പോപ്പായി തിരഞ്ഞെടുത്തത് അമേരിക്കയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യമാണ്. കത്തോലിക്ക വിശ്വാസികൾ അർപ്പിച്ച വിശ്വാസത്തിന്റെയും പുതിയ പോപ്പിനോട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കുള്ള പ്രതീക്ഷകളുടെയും പ്രതിഫലനമാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ആഘോഷപരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു.
അയർലന്റിലെ മുഴുവൻ ജനങ്ങളുടെയും ആശംസകൾ ലിയോ പതിനാലാമന് ഉണ്ടെന്നത് എനിക്ക് അറിയാം. പുതിയ എണ്ണമറ്റ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഈ ആശംസകൾ അദ്ദേഹത്തിന് ശക്തി പകരും. അമേരിക്കയിലെ എല്ലാ ജനങ്ങൾക്കും ഈ അവസരത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സ്വന്തം രാജ്യത്ത് നിന്നും പോപ്പ് ഉണ്ടാകുക എന്നത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

