ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്.
അയർലൻഡിൽ നാലിൽ ഒരാളും ഓഫർ ദിനങ്ങൾ സാധനങ്ങൾ വാങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും പതിയിരിപ്പുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്ന പരസ്യങ്ങൾ പൂർണമായി വിശ്വസിക്കരുത്. യഥാർത്ഥ കടകളുടേതും വെബ്സൈറ്റുകളുടേതും എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ തട്ടിപ്പ് സംഘം നിങ്ങൾക്ക് മുൻപിൽ എത്തിച്ചേക്കാം. ഇതിൽ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് കമ്മീഷൻ അറിയിക്കുന്നു.
Discussion about this post

