ഡൊണഗൽ: ലഫ് നീഗ് തടാകത്തിൽ നിന്നും ഈൽ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്ക്. വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനാണ് വിലക്കേർപ്പെടുത്തിയത്. വിലക്ക് ഈ ഫിഷിംഗ് സീസൺ മുഴുവൻ നിലനിൽക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ലഫ് നീഗ് ഫിഷർമെൻസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം. മീനുകളെ പിടികൂടുന്നത് നദിയുടെ പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. നേരത്തെ മെയ് മാസത്തിൽ മത്സ്യബന്ധനത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Discussion about this post

