ആൻഡ്രിം: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 100 പേർ. പിഎസ്എൻഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രിമിലും വടക്കൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുളള അറസ്റ്റിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ബാലിമെന സംഘർഷവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പിഎസ്എൻഐ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബാലിമെനയിലെ സമൂഹത്തിന് ആവശ്യമായ പിന്തുണ ഇപ്പോഴും നൽകിവരുന്നുണ്ട്. സംഘർഷങ്ങൾ സമൂഹത്തെ വല്ലാതെ ബാധിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ജൂണിൽ ആയിരുന്നു ബാലിമെനയിൽ സംഘർഷം ഉണ്ടായത്.
Discussion about this post

