ഡബ്ലിൻ: 2028 ലെ യൂറോകപ്പ് മത്സരങ്ങൾക്ക് വേദിയാകാൻ ഡബ്ലിനിലെ അവൈവ സ്റ്റേഡിയം. ഏഴ് മത്സരങ്ങൾ ആയിരിക്കും അവൈവ സ്റ്റേഡിയത്തിൽ അരങ്ങേറുക. അഞ്ച് ഗ്രൂപ്പ് മത്സരങ്ങൾ, ഒരു റൗണ്ട് 16 മത്സരം, ഒരു ക്വാർട്ടർ ഫൈനൽ എന്നിവയാണ് സ്റ്റേഡിയത്തിൽ നടക്കുക.
31 ദിവസം നീളുന്ന ടൂർണമെന്റിൽ 51 മത്സരങ്ങളാണ് നടക്കുക. 24 ടീമുകൾ ഇതിൽ മത്സരിക്കുന്നുണ്ട്. ഒൻപത് വേദികളിലായിട്ടാണ് ഒരു മാസക്കാലം നീളുന്ന ടൂർണമെന്റ് നടക്കുന്നത്. ഇതിൽ ഒരു വേദിയാണ് അവൈവ. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്, അയർലൻഡ് എന്നിവരാണ് യൂറോ ഗെയിംസിന് ആതിഥ്യമരുളുക.
Discussion about this post

