ഡബ്ലിൻ: അയർലന്റിൽ ശരാശരി വാടക നിരക്കിൽ വർദ്ധന. ചരിത്രത്തിലാദ്യമായി ശരാശരി രണ്ടായിരം യൂറോ കടന്നു. 2053 യൂറോ ആണ് ഈ വർഷം ആദ്യപാദത്തിലെ ശരാശരി വാടക നിരക്ക്.
2025 തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോഴേയ്ക്കും വാടക നിരക്കിൽ 3.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് മൂന്ന് മാസത്തിനുള്ളിൽ ഇത്രയും വലിയ മാറ്റം ഉണ്ടാകുന്നത്. ഡബ്ലിനിൽ വാടക നിരക്കിൽ 5.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് വാടകയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുളളത് ലിമെറിക് കൗണ്ടിയിൽ ആണ്. 20 ശതമാനമാണ് ഈ വർദ്ധനവ്. കോർക്കിൽ 13.6 ശതമാനത്തിന്റെയും ഗാൽവെയിൽ 12.6 ശതമാനത്തിന്റെയും വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കോർക്കിൽ 2,213 യൂറോ ആണ് ശരാശരി വാടക നിരക്ക്. ഗാൽവെയിൽ താമസത്തിനായി ശരാശരി 2,304 യൂറോ വാടകയായി നൽകണം.