കോർക്ക്: കോർക്ക് നഗരത്തിൽ വീടുകളുടെ നിർമ്മാണത്തിനായുള്ള അനുമതി റദ്ദാക്കി. റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് നടപടി. ഇവിടെ 50 വീടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
മേഖലയിൽ വീടുകൾ നിർമ്മിക്കാൻ കോർക്ക് സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിർമ്മാതക്കളായ ഡോണൽ കോക്സ് ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. ആസൂത്രണ കമ്മീഷനാണ് സുരക്ഷ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്. അപ്പർ ഫെയർഹില്ലിലെ ബ്ലാക്ക്സ്റ്റോൺ ബ്രിഡ്ജിലാണ് വീടുകളുടെ നിർമ്മാണം നടത്താൻ ഉദ്ദേശിച്ചിരുന്നത്.
Discussion about this post

