ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഏകദേശം 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ നിലവിൽ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയ്ക്ക് ലെറ്റർകെന്നിയിലെ നെയിൽ ടി ബ്ലാനി റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ ഇവരെ യുവതിയും യുവാവും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഗാർഡകൾക്കും സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post

