ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇതേ തുടർന്ന് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ നിലവിൽ വരുന്ന ഓറഞ്ച് മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും.
വിനോദസഞ്ചാരികളും മറ്റും അപകടകരമായ പ്രദേശങ്ങളിൽ തീ കത്തിക്കുകയോ ബാർബിക്യൂ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശമുണ്ട്. മുൻപ് പല തവണ ഇതെല്ലാം കാട്ടു തീയ്ക്ക് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയത്.
ക്യാം ഫയർ, ബാർബിക്യൂ, സിഗരറ്റ് കത്തിക്കൽ എന്നിവ തീപിടിത്തത്തിന് കാരണം ആകുന്ന സംഭവങ്ങളാണെന്ന് വനം ഏജൻസിയായ Coillte വ്യക്തമാക്കുന്നത്.
Discussion about this post

