ഡബ്ലിൻ: ഫാമിലി റീയൂണിഫിക്കേഷൻ നയം സംബന്ധിച്ച സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം. ഭാര്യക്കും ഭർത്താവിനും ചേർന്ന് 60000 യൂറോ വാർഷിക വരുമാനം ഉണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നതുൾപ്പെടെയുള്ള തെറ്റായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്.
പുതിയ നയത്തിലെ സെക്ഷൻ 10.2 പ്രകാരം ജോയിന്റ് ആപ്ലിക്കേഷൻ നൽകുക സാധ്യമല്ല. ദമ്പതികളിൽ ഒരാളുടെ വരുമാനം ആണ് പരിഗണിക്കുന്നത്. അതേസമയം പുതിയ നയങ്ങൾ വളരെ മികച്ചതാണെന്ന തരത്തിൽ ചില വിസ ഏജൻസികൾ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഏജൻസികളുടെ പ്രചാരണം എന്നാണ് ആക്ഷേപം.

