ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ നോർതേൺ അയർലൻഡിൽ പള്ളികൾക്ക് നേരെ ആക്രമണം. രണ്ട് പള്ളികളാണ് തകർന്നത്. സംഭവങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അർമാഗ്, മൊനാഘൻ എന്നീ കൗണ്ടികളിലെ പള്ളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡണ്ടാൽക്ക് സ്ട്രീറ്റിലെ സെന്റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയ്ക്കും
കാസിൽബ്ലേനി റോഡിലെ സെക്കൻഡ് ന്യൂടൗൺഹാമിൽട്ടൺ പ്രെസ്ബിറ്റീരിയൻ പള്ളിയ്ക്കും കേടുപാടുകൾ ഉണ്ടായി. ഇവിടെ നിന്നും സാധനങ്ങളും മോഷണം പോയി.
Discussion about this post

