ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാ ദൗത്യം തുടരുന്നു. ദൗത്യം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ മദ്യപിച്ച് വാഹനം ഓടിച്ചത് 77 പേരെ അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ കൈവശംവച്ചും സീറ്റ്ബെൽറ്റ് ധരിക്കാതെയും വാഹനം ഓടിച്ചതിന് 200 ലധികം ഡ്രൈവർമാരെ പിടികൂടിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 1,700 ലധികം പേരെ പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 500 ലധികം പേരാണ് വേഗപരിധി ലംഘിച്ചിരിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐഎംടിയും ചെക്പോസ്റ്റുകളിൽ ഗാർഡ നടത്തുന്നുണ്ട്. അതേസമയം ഇതുവരെ ഒരു റോഡപകടം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മയോയിൽ വാഹനാപകടത്തിൽ 30 കാരന് പരിക്കേറ്റ സംഭവം ഒഴിച്ചാൽ മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല.

