ഡബ്ലിൻ: വീടുകളിൽ നിന്നും ഇന്ധന സർചാർജ് ഈടാക്കാൻ പാണ്ടാ വേസ്റ്റ്. ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇ-മെയിൽ ആയി കമ്പനി വീട്ടുടമകൾക്ക് സന്ദേശം കൈമാറിയിട്ടുണ്ട്.
ഈ മാസം മുതൽ സർചാർജുകൾ ഈടാക്കി തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. അതേസമയം ഇത് താത്കാലികമാണ്. പാണ്ട വേസ്റ്റിന്റെ തീരുമാനം അയർലൻഡിലുടനീളമുള്ള മൂന്ന് ലക്ഷം കുടുംബങ്ങളെ ആയിരിക്കും ബാധിക്കുക. ഇനി മുതൽ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ബില്ലുകളിൽ 97 സെന്റും വാറ്റും ചേർക്കും. പ്രതിവർഷം 12 യൂറോ ആയിരിക്കും ചിലവ്.
Discussion about this post

