ഡബ്ലിൻ: ഫിൻഗ്ലാസിൽ യുവാവിനെ കാണ്മാനില്ല. 19 വയസ്സുള്ള ജാമി ഡുന്നയെ ആണ് കാണാതെ ആയത്. യുവാവിന്റെ ആരോഗ്യനിലയിൽ വലിയ ആശങ്കയിലാണ് കുടുംബം. യുവാവിനെ കണ്ടെത്താൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച മുതലാണ് യുവാവിനെ കാണാതെ ആയത്. ഫിൻഗ്ലാസിൽ ആയിരുന്നു യുവാവ് അവസാനമായി എത്തിയത്. ഇവിടെ നിന്നും എവിടേയ്ക്ക് പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. 5 അടി 7 ഇഞ്ചാണ് യുവാവിന്റെ ഉയരം. നീലക്കണ്ണുകളാണ് യുവാവിന് ഉള്ളത്. കാണാതാകുമ്പോൾ ഷോർട്ട്സും ബ്ലാക്ക് റണ്ണേഴ്സും ആയിരുന്നു യുവാവ് ധരിച്ചിരുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (01) 666 7500, 1800 666 111 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Discussion about this post

