ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരവും മഴയും തണുപ്പുമുള്ള കാലാവസ്ഥ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. തെക്ക്, പടിഞ്ഞാറ് മേഖലയിലാണ് ഇടിമിന്നൽ സാധ്യതയുള്ളത്.
ഉച്ചയ്ക്ക് ശേഷമുള്ള നേരങ്ങളിൽ ആയിരിക്കും മഴ ശക്തമാകുക. പകൽ നേരങ്ങളിൽ 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരും. കാറ്റിനും സാധ്യതയുണ്ട്. ഇന്നും വരും ദിവസങ്ങളിലും രാത്രിയിൽ നേരിയ ചാറ്റൽ മഴ ലഭിക്കും. നാല് മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രാത്രിയിലെ താപനില.
Discussion about this post

