ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ മുഖത്തിനും തലയ്ക്കും സാരമായി പരിക്കേറ്റു. ലിമെറിക്കിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ലിമെറിക്ക് സിറ്റിയിലെ സൗത്ത് ഹില്ലിലെ വീട്ടിൽവച്ച് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

