ഡബ്ലിൻ: ഊർജ്ജ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടി അയർലൻഡിലെ സാധാരണക്കാർ. പുതിയ ഗവേഷണത്തിലെ വിവരങ്ങൾ പ്രകാരം സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങൾക്ക് തങ്ങളുടെ വരുമാനത്തിന്റെ മൂന്ന് ശതമാനം അധിക ഊർജ്ജ ചിലവുകളെ തുടർന്ന് നഷ്ടമായി എന്നാണ് വ്യക്തമാകുന്നത്. ഇക്കൂട്ടരെ സഹായിക്കാനുള്ള സർക്കാരിന്റെ പിന്തുണനാ പദ്ധതികളും ഫലം കാണുന്നില്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
ഇഎസ്ആർഐയാണ് ഗവേഷണം നടത്തിയ വിവരങ്ങൾ പങ്കുവച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ മുതൽ ഗ്യാസ്, വൈദ്യുതി വിലകൾ ഉയർത്താൻ ഊർജ്ജ ദാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇത് കുടുംബങ്ങൾക്ക് ഇരട്ടി പ്രഹരമാകും നൽകുക. നിലവിൽ താഴ്ന്ന വരുമാനക്കാർ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്നെ ഊർജ്ജവിലയായി നൽകുന്നുണ്ട്. ഹോം ഹീറ്റിംഗ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വേണ്ടിയാണ് ഇവർക്ക് കൂടുതലായും പണം ചിലവാക്കേണ്ടിവരുന്നത്.

