ബെൽഫാസ്റ്റ്: കത്തിയാക്രമണത്തിന് പിന്നാലെ ആക്രമണങ്ങൾക്ക് സാക്ഷിയായ ബെൽഫാസ്റ്റ് നഗരം പതുക്കെ ശാന്തമാകുന്നു. ഇന്നലെ രാത്രി കൂടുതൽ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചുവരികയാണ്.
ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലെ അക്രമ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാഴാഴ്ച നഗരം കുറച്ചുകൂടി ശാന്തം ആയിരുന്നു. വളരെ കുറച്ച് അക്രമ സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും വരും ദിവസങ്ങളിലും പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതുവരെ പ്രക്ഷോഭത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ട 19 പേരാണ് നോർതേൺ അയർലൻഡിൽ അറസ്റ്റിലായത്.

