ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായ യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. അടുത്ത 48 മണിക്കൂറിനുള്ളിൽ യുവാവിന് ബോധം തെളിയുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വടക്കൻ അയർലൻഡിൽ നിന്നുള്ള സ്റ്റീഫൻ ഒഗിൽവിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ആക്രമണത്തിൽ സ്റ്റീഫന്റെ തലയ്ക്കും മുഖത്തിനുമാണ് സാരമായി പരിക്കേറ്റത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ മുതുകിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ യുവാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായതായി നേരത്തെ തന്നെ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ആയിരുന്നു സുഡാൻ പൗരൻ ഹാദി അലോദിദിന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്.
Discussion about this post

