ഡബ്ലിൻ: അയർലൻഡിൽ മഴയ്ക്ക് ശമനം. ഈ വാരാന്ത്യം പൊതുവെ വെയിലുള്ള വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ചൂടിലും വലിയ ഉയർച്ച ഉണ്ടാകും.
ഇന്ന് രാവിലെ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും ലഭിക്കും. അൾസ്റ്ററിൽ മഴ ശക്തമാകാനാണ് സാധ്യത. ഇന്നത്തെ ദിനത്തിൽ ഭൂരിഭാഗം സമയങ്ങളിലും വെയിൽ ആയിരിക്കും അനുഭവപ്പെടുക. 13 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. നാളെ അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
Discussion about this post

