ടിപ്പററി: സ്കാർലറ്റ് ഫോക്നറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരിയെ കസ്റ്റഡിയിൽ വിട്ടു. നീനാഗ് ജില്ലാ കോടതിയാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. 17 വയസ്സുകാരിയാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. മാർച്ച് 21 ന് ആയിരുന്നു കൗമാരക്കാരിയും മറ്റുള്ളവരും ചേർന്ന് സ്കാർലറ്റ് ഫോക്നറെ അതിക്രൂരമായി ആക്രമിച്ചത്. അതേസമയം കേസിലെ പ്രതിയായ 40 കാരിയെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
നിലവിൽ കൗമാരക്കാരിയ്ക്കെതിരെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വെർച്വൽ ആയിട്ടായിരുന്നു കുട്ടിയെ കോടതിയിൽ ഹാജരാക്കിയത്. കുട്ടിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.

