കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ന്യൂബ്രിഡ്ജ് റോഡിലെ ബിസിനസ് മേഖലയിൽവച്ചാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയില്ല. സ്ഥലത്ത് പോലീസ് എത്തി സാങ്കേതിക പരിശോധന നടത്തി.
Discussion about this post

