കോർക്ക്: ഏഷ്യൻ ഹോർനെറ്റുകൾ ഇപ്പോഴും ഭീഷണിയാണെന്ന് വ്യക്തമാക്കി കെറിയിലെ കർഷകർ. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടുകൾ കണ്ടെത്തി നശിപ്പിച്ചെങ്കിലും ഭീതി ഒഴിഞ്ഞെന്ന് പറയാൻ സാധിക്കില്ല. തേനീച്ചകൾക്കും മറ്റ് ജീവജാലങ്ങൾക്കും ഇവ ഭീഷണിയാണെന്നും തേനീച്ച കർഷകർ വ്യക്തമാക്കുന്നു.
ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ പ്രോട്ടോകോൾ പുറപ്പെടുവിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പ്രത്യേക കെണികൾ സ്ഥാപിക്കുകയും ദേശീയ തലത്തിൽ നിരീക്ഷണ സംവിധാനം രൂപീകരിക്കുകയും വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Discussion about this post

