ഡബ്ലിൻ: ആഷ്ലിംഗ് മർഫി കൊലക്കേസിൽ മുഖ്യ പ്രതി ജോസഫ് പുസ്കയുടെ കുടുംബാംഗങ്ങൾക്കും ശിക്ഷ വിധിച്ച് കോടതി. പുസ്കയുടെ സഹോദരങ്ങളായ മാരെക് പുസ്ക, ലുബോമിർ പുസ്ക, ജോസഫ് പുസ്കയുടെ ഭാര്യ ലൂസിയ ഇസ്റ്റോക്കോവ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പോലീസിൽ നിന്നും കൊലപാതക വിവരം മറച്ചുവെച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ.
സഹോദരങ്ങൾക്ക് രണ്ട് വർഷം തടവും ഭാര്യയ്ക്ക് 20 മാസം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ 2023 ൽ തന്നെ ജോസഫിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരുന്നു. 2022 ലാണ് മർഫിയെ ജോസഫ് കൊലപ്പെടുത്തിയത്. പിന്നീട് തെളിവ് നശിപ്പിക്കുകയായിരുന്നു.
Discussion about this post

