ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികളും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു നോർത്ത് ബെൽഫാസ്റ്റിൽ വീടിന് നേരെ ആക്രമണം ഉണ്ടായത്.
ജനാലയ്ക്കുള്ളിലൂടെ ഇന്ധനം എറിഞ്ഞ ശേഷം തീയിടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവ സമയം രണ്ട് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Discussion about this post

