ഡബ്ലിൻ: അയർലന്റിൽ അപ്പാർട്ട്മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം. അപ്പാർട്ട്മെന്റുകളുടെ വലിപ്പം കുറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അടുത്ത ആഴ്ച ഭവനമന്ത്രി ജെയിംസ് ബ്രൗൺ ക്യാബിനറ്റിന് മുൻപിൽവയ്ക്കും.
37 സ്ക്വയർ മീറ്റർ വരുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ ഇനി മുതൽ 32 സ്ക്വയർ മീറ്റർ വലിപ്പത്തിലാകും നിർമ്മിക്കുക. ഇതിന് പുറമേ ത്രീ ബെഡ് യൂണിറ്റ് അപ്പാർട്ട്മെന്റുകളുടെ വലിപ്പം 90 സ്ക്വയർ മീറ്ററിൽ നിന്നും 76 സ്ക്വയർ മീറ്ററാകും. മൂന്ന് ബെഡ് യൂണിറ്റ് അപ്പാർട്ട്മെന്റിന്റെ രൂപകൽപ്പനയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
ഭവന പ്രതിസന്ധി പരിഹരിച്ച് അപ്പാർട്ട്മെന്റുകളുടെ നിർമ്മാണം വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ മാറ്റം 50,000 യൂറോ മുതൽ 1 ലക്ഷം യൂറോ വരെ ലാഭമുണ്ടാകാൻ കാരണമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.