ഡൗൺ: കൗണ്ടി ഡൗണിൽ പശുക്കളിൽ ബ്ലൂ ടങ്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ. രോഗബാധ അയർലൻഡിന്റെ കാർഷിക മേഖലയിൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൗണിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
രോഗത്തിന്റെ വ്യാപന തോത് അറിയാൻ കൂടുതൽ മൃഗങ്ങളെ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ടെന്ന് മുയിർ കൂട്ടിച്ചേർത്തു. രോഗ പ്രതിരോധത്തിന് നോർതേൺ അയർലൻഡ് – യുകെ സർക്കാർ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിശോധനയും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

