ഡബ്ലിൻ: ആൻ പോസ്റ്റ് സ്റ്റാമ്പുകളുടെ വില വർധിപ്പിക്കുന്നു. ഫെബ്രുവരി 3 മുതൽ പുതിയ നിരക്കുകൾ നിലവിൽവരും. ദേശീയ, അന്തർദേശീയ സ്റ്റാമ്പുകളുടെ വിലയിൽ മാറ്റം ഉണ്ടാകും.
ദേശീയ സ്റ്റാമ്പിന് 1.65 യൂറോ ആണ് നിലവിലെ വില. ഇതിൽ 20 സെന്റിന്റെ വർധനവ് വരുത്തി 1.85 യൂറോ ആക്കും. ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സ്റ്റാമ്പുകൾക്ക് 3.50 യൂറോ ആണ് വില. മറ്റിടങ്ങളിലേക്ക് 3.95 യൂറോയാണ് ഉപഭോക്താക്കൾക്ക് സ്റ്റാമ്പിന് നൽകേണ്ടിവരിക.
Discussion about this post

