ഡബ്ലിൻ: സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഈ മാസം. നവംബർ 29 ശനിയാഴ്ചയാണ് മത്സരങ്ങൾ. പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യണം.
കൗണ്ടി മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽ വച്ചാണ് മത്സരങ്ങൾ. വിജയിയ്ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. മെൻസ് ഡബിൾസ് ടൂർണമെന്റ് ആണ് നടക്കുന്നത്. നാളെയാണ് ടൂർണമെന്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന ദിവസം. സഖാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായാണ് എഐസി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്യാൻ https://docs.google.com/forms/d/e/1FAIpQLSc9Vef2ToO4mCY6W10Zi2_BGoPie50Ino1c9ALhofvH7RkMag/viewform?usp=dialog എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നിർമ്മൽ: 089 247 4743, രതീഷ് സുരേഷ് : 087 055 5906, റോബിൻ : 089 271 3944, ജസ്റ്റിൻ : 089 253 0800 പ്രണബ് : 089 255 3944 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

