ഡബ്ലിൻ: അയർലന്റിൽ പുതിയ സെൽഫി പേയ്മെന്റ് സംവിധാനം ആരംഭിച്ച് അലീഡ് ഐറിഷ് ബാങ്ക് (എഐബി). ഇനി മുതൽ കാർഡ് റീഡറിന് പകരം സെൽഫിയിലൂടെ ഐഡന്റിറ്റി വെരിഫിക്കേഷൻ നടത്തി പണമിടപാട് നടത്താം. പണമിടപാട് കൂടുതൽ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് എഐബി പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
നേരത്തെ വലിയ തുകയ്ക്കുള്ള ഒറ്റത്തവണ ട്രാൻസ്ഫറുകൾക്ക് കാർഡ് റീഡറാണ് ഉപയോഗിച്ചിരുന്നത്. ഇതിന് ഉപഭോക്താക്കളുടെ ഡെബിറ്റ്കാർഡ് ആവശ്യമായിരുന്നു. എന്നാൽ ഇനി മുതൽ സെൽഫി ചെക്കിലൂടെ ഇത് സാദ്ധ്യമാകും. ഇത്തരത്തിൽ 10,000 യൂറോയുടെ വരെ പേയ്മെന്റുകൾ നടത്താൻ കഴിയും.
Discussion about this post

