ഡബ്ലിൻ: അമേരിക്ക പലിശനിരക്ക് കുറയ്ക്കുന്നത് അയർലൻഡിന് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ ഡോ. അലൻ അഹേണാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പലിശനിരക്ക് കുറച്ചാൽ അയർലൻഡിന്റെ സ്ഥിതി വളരെ മോശമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ അയർലൻഡ് നേരിട്ടതിനെക്കാൾ മോശം അവസ്ഥയായിരിക്കും അനുഭവപ്പെടുക. ഓഹരി വിപണികൾ ഇടിയുകയും ക്രെഡിറ്റ് വിപണികൾ മുറുകുകയും ചെയ്യും. ബോണ്ട് വിപണിയിൽ പരിഭ്രാന്തിയുണ്ടായാൽ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് അത് കാരണം ആകും. അയർലൻഡിന്റെ സാമ്പത്തിക വളർച്ചയെയും അത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post

