ലിമെറിക്ക്: ലിമെറിക്കിൽ സുപ്രധാന നവീകരണവുമായി ഐറിഷ് റെയിൽ. ലിമെറിക്ക് കോൾബെർട്ടിനും ലിമെറിക്ക് ജംഗ്ഷനും ഇടയിലുള്ള റെയിൽവേ പാതയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്താനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയിൽ ഐറാനും ജേക്കബ്സ്, എഇസിഒഎം എന്നീ എൻജിനീയറിംഗ് സ്ഥാപനങ്ങളും കരാറിൽ ഒപ്പുവച്ചു.
ഏകദേശം 34 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയിൽ സുപ്രധാന മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കരാറിൽ ഒപ്പുവച്ച പശ്ചാത്തലത്തിൽ പദ്ധതിയ്ക്കായി പ്ലാനിംഗ് ആപ്ലിക്കേഷൻ തയ്യാറാക്കും. 26 കിലോമീറ്റർ ഇരട്ട ട്രാക്കിംഗ്, സിഗ്നലിംഗ്, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ പാലങ്ങൾ, ഡ്രൈനേജുകൾ, ലെവൽ ക്രോസിംഗുകൾ എന്നിവയുടെ മെച്ചപ്പെടുത്തലും ഉൾപ്പെടുന്നു.

