ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ കടന്നുവരവ് അയർലന്റിലെ തൊഴിൽമേഖലയെ ദോഷകരമായി ബാധിക്കുന്നു. എഐ വന്നതോട് കൂടി ധനകാര്യമേഖലകളിലെ പ്രധാന സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. എഐയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിൽ എഐയുടെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്താണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എഐയുടെ കടന്നുവരവ് രാജ്യത്ത് വലിയ തൊഴിൽ നഷ്ടത്തിന് കാരണമായി. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടായി. റിക്രൂട്ട്മെന്റുകൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരീകരിക്കുകയാണ് റിക്രൂട്ട്മെന്റ് സ്ഥാപനമായ മക്കിൻലി അയർലന്റിന്റെ എംപ്ലോയ്മെന്റ് മോണിറ്ററും.
ധനകാര്യമേഖലയിൽ ആളുകൾക്ക് വലിയ തൊഴിൽനഷ്ടമാണ് എഐയുടെ വരവോട് കൂടി ഉണ്ടാകുന്നത് എന്ന് എംപ്ലോയ്മെന്റ് മോണിറ്റർ വ്യക്തമാക്കുന്നു. ധനകാര്യസ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചു. ഇത് വലിയ വെല്ലുവിളിയാണെന്നും എംപ്ലോയ്മെന്റ് മോണിറ്റർ ചൂണ്ടിക്കാട്ടുന്നു.

