ഡബ്ലിൻ: ഭവന നയത്തിൽ സർക്കാരിനെ വിമർശിച്ച് സിൻ ഫെയ്ൻ നേതാവ് മേരി ലു മക്ഡൊണാൾഡ്. സർക്കാരിന്റെ അഫോർഡബിൾ ഹൗസിംഗ് ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഏറെ ചിലവേറിയതാണെന്ന് മേരി പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേരിയുടെ പരാമർശം.
99 അഫോർഡബിൾ വീടുകൾക്കായി 1000 അപേക്ഷയാണ് സർക്കാരിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മേരി വിമർശനം ഉന്നയിച്ചത്. ഭവന ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മേരി പറഞ്ഞു. ഇത് അഫോർഡബിൾ വീടുകൾ ഭൂരിഭാഗം പേർക്കും ചിലവേറിയ കാര്യമാക്കി. 5 ലക്ഷം യൂറോ വിലയുള്ള വീടുകളാണ് താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് എന്നും മേരി പരിഹസിച്ചു.
Discussion about this post

