ഡബ്ലിൻ: അയർലൻഡിൽ കുട്ടികളെന്ന പേരിൽ അഭയാർത്ഥികളായി താമസിക്കുന്നത് നിരവധി പേരെന്ന് കണ്ടെത്തൽ. സർക്കാർ ഏജൻസിയായ തുസ്ലയുടെ ജുവനൈൽ അക്കൊമഡേഷൻ സെന്ററിൽ നിന്നും കഴിഞ്ഞ ദിവസം 200 ഓളം പുരുഷന്മാരെയാണ് കണ്ടെത്തിയത്. ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.
തുസ്ല കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയായ 192 പേരെയാണ് കണ്ടെത്തിയത്. മാസങ്ങളായി ഇവർ ഇവിടെ സൗജന്യമായി താമസിച്ച് വരികയായിരുന്നു. സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടുന്നത്. ഇത്തരക്കാരെ കണ്ടെത്താൻ സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ട്.
Discussion about this post

