ഡബ്ലിൻ: അയർലൻഡിലെ അപകടമരണങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ ആശങ്കയുളവാക്കുന്നു. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പോയ വർഷം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുള്ള സർക്കാരിന്റെയും പോലീസിന്റെ അവകാശവാദങ്ങൾക്കിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 179 ശക്തമായ കൂട്ടിയിടികൾ ഉണ്ടായി. 190 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കാർ പാർക്കിംഗ് ഏരിയകളിൽ ഉൾപ്പെടെയാണ് മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത് ഐറിഷ് ഡ്രെെവർമാരിലും പൊതുജനങ്ങളിലും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് കാരണം ആയിട്ടുണ്ട്.
Discussion about this post

