ഡബ്ലിൻ: ഡബ്ലിനിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച കൗമാരക്കാരിയുടെ പേര് വിവരങ്ങൾ പുറത്ത്. ബാലിമുൻ സ്വദേശിനിയായ ആബി കാർമോഡി – പെപ്പർ ആണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകീട്ട് ആറ് മണിയ്ക്ക് സട്ടണിലെ ബറോ ബീച്ചിൽ നീന്താൻ എത്തിയതായിരുന്നു കുട്ടി. എന്നാൽ ശക്തമായ തിരമാലകളിൽപ്പെട്ട് കുട്ടി വെള്ളത്തിൽ അകപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഐറിഷ് കോസ്റ്റ്ഗാർഡ ഷിക്കോണയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post

