ഡബ്ലിൻ: അയർലൻഡിൽ ചൂടിനെ തുടർന്നുള്ള മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഇന്നലെ ഉച്ച മുതലാണ് ഉയർന്ന ചൂടിനെ തുടർന്നുള്ള മുന്നറിയിപ്പ് നിലവിൽ വന്നത്. വെള്ളിയാഴ്ച രാവിലെ 9 മണിവരെ മുന്നറിയിപ്പ് തുടരും. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
കഠിനമായ ചൂട് പല ശാരീരിക ബുദ്ധിമുട്ടുകൾക്കും വരും ദിവസങ്ങളിൽ കാരണമായേക്കാം. അതിനാൽ ശ്രദ്ധ വേണം. വയോജനങ്ങളെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ അവർക്ക് വൈദ്യസഹായവും നൽകണം. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസും മറി കടക്കുമെന്നാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. നാളെ ആയിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക.
Discussion about this post

